അർജന്റീയെ ആദ്യമായി ലോക കിരീടം ചൂടിച്ച പരിശീലകൻ 'ലൂയിസ് മെ​നോ​ട്ടി’ക്ക് വി​ട

1974 മു​ത​ൽ 1983 വ​രെ​യാ​ണ് അ​ർ​ജ​ന്റീ​ന​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തി​രു​ന്ന​ത്
അർജന്റീയെ ആദ്യമായി ലോക കിരീടം ചൂടിച്ച പരിശീലകൻ
'ലൂയിസ് മെ​നോ​ട്ടി’ക്ക് വി​ട
Updated on

ബ്രൂണസ് ഐ​റി​സ്: അ​ർ​ജ​ന്റീ​ന​ക്ക് ആ​ദ്യ ലോ​ക​കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​ൻ സീ​സ​ർ ലൂ​യി​സ് മെ​നോ​ട്ടി അ​ന്ത​രി​ച്ചു. 85 വ​യ​സ്സാ​യി​രു​ന്നു. 2019 മു​ത​ൽ അ​ർ​ജ​ന്റീ​ന ടീം ​ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം മെ​ക്സി​ക്കോ​യെ​യും സ്പാ​നി​ഷ് ക്ല​ബ് ഫു​ട്ബാ​ളി​ലെ വ​മ്പ​ന്മാ​രാ​യ ബാ​ഴ്സ​ലോ​ണ, അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ് തു​ട​ങ്ങി​യ ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. 11 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു. 1974 മു​ത​ൽ 1983 വ​രെ​യാ​ണ് അ​ർ​ജ​ന്റീ​ന​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തി​രു​ന്ന​ത്.1938 ന​വം​ബ​ർ അ​ഞ്ചി​ന് റൊ​സാ​രി​യോ​യി​ലാ​യി​രു​ന്നു മെ​നോ​ട്ടി​യു​ടെ ജ​ന​നം. അ​ർ​ജ​ന്റീ​ന​യി​ലെ റൊ​സാ​രി​യോ സെ​ൻ​ട്ര​ൽ, ബൊ​ക്ക ജൂ​നി​യേ​ഴ്‌​സ്, ബ്ര​സീ​ലി​ലെ സാേ​ന്റാ​സ് തു​ട​ങ്ങി​യ ക്ല​ബു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞു.

1963ലാ​ണ് ദേ​ശീ​യ ടീ​മി​ലെ​ത്തു​ന്ന​ത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര ഗോ​ളു​ക​ളും സ്ട്രൈ​ക്ക​റാ​യി​രു​ന്നു മെ​നോ​ട്ടി​യു​ടെ പേ​രി​ലു​ണ്ട്. 1970ൽ ​ന്യൂ​വെ​ൽ​സ് ഓ​ൾ​ഡ് ബോ​യ്‌​സി​ലാ​ണ് പ​രി​ശീ​ല​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. 1973ൽ ​ഹു​റാ​ക്കാ​ന ക്ല​ബി​നെ അ​ർ​ജ​ന്റൈ​ൻ ചാ​മ്പ്യ​ന്മാ​രാ​ക്കി. 1974ൽ ​ദേ​ശീ​യ ടീ​മി​ന്റെ പരിശീലകനായി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

അർജന്റീനയുടെ ഇതിഹാസ താരം മറഡോണയ്ക്കൊപ്പം ലൂയീസ് മെ​നോ​ട്ടി
അർജന്റീനയുടെ ഇതിഹാസ താരം മറഡോണയ്ക്കൊപ്പം ലൂയീസ് മെ​നോ​ട്ടി

1978 ജൂ​ൺ 25ന്ബ്രൂണസ് ഐ​റി​സി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ 3-1ന് ​തോ​ൽ​പി​ച്ച് മെനോട്ടി പരിശീലിപ്പിച്ച അ​ർ​ജ​ന്റീ​ന ടീം ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​കി​രീ​ടം ഉ​യ​ർ​ത്തി. 1982 ലോ​ക​ക​പ്പി​ന് ശേ​ഷം ദേ​ശീ​യ ടീമിൻ്റെ പരിശീലക ​കുപ്പായം ഉപേക്ഷിച്ച മെ​നോ​ട്ടി, ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​രി​ശീ​ല​ക​നാ​കു​ക​യും 1983ൽ ​കോ​പ്പ ഡെ​ൽ റേ ​വി​ജ​യ​ത്തി​ലേ​ക്ക് അ​വ​രെ ന​യി​ക്കു​ക​യും ചെ​യ്തു. ഡ​സ​നി​ല​ധി​കം ക്ല​ബു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

അർജന്റീയെ ആദ്യമായി ലോക കിരീടം ചൂടിച്ച പരിശീലകൻ
'ലൂയിസ് മെ​നോ​ട്ടി’ക്ക് വി​ട
പാരിസ് മടയിൽ ചെന്ന് പിഎസ്ജിയെ തീർത്ത് ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com