ഒറ്റ മത്സരം ബാക്കിയാക്കി ഒന്നാമതെത്തി; ഒറ്റ ​ഗോളിന് ​ഗണ്ണേഴ്സ് ജയം

പ്രീമിയർ ലീ​ഗ് സീസണിൽ​ ​ഗണ്ണേഴ്സിന് 86 പോയിന്റായി.
ഒറ്റ മത്സരം ബാക്കിയാക്കി ഒന്നാമതെത്തി; ഒറ്റ ​ഗോളിന് ​ഗണ്ണേഴ്സ് ജയം
Updated on

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് ആഴ്സണൽ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരൊറ്റ ​ഗോളിന് തകർത്ത് ​ഗണ്ണേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. 20-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡ് ആഴ്സണലിനായി വി​ജയ​ഗോൾ നേടി. പ്രീമിയർ ലീ​ഗ് സീസണിൽ​ ​ഒരൊറ്റ മത്സരം ബാക്കിയുള്ളപ്പോൾ ​ഗണ്ണേഴ്സിന് 86 പോയിന്റായി.

സീസണിൽ രണ്ട് മത്സരം ബാക്കിയുള്ള മാഞ്ചസ്റ്റർ സിറ്റി 85 പോയിന്റുമായി രണ്ടാമതുണ്ട്. മറ്റ് ടീമുകളുടെ കിരീടപ്രതീക്ഷകൾ അവസാനിച്ചതിനാൽ ഇനിയുള്ള പോരാട്ടം ​ഗണ്ണേഴ്സും സിറ്റിയും തമ്മിലാണ്. എവർട്ടനുമായാണ് പ്രീമിയർ ലീ​ഗിൽ ആഴ്സണലിന്റെ അവസാന മത്സരം. ടോട്ടനത്തിനെതിരെയും വെസ്റ്റ് ഹാമിനെതിരെയും സിറ്റിക്ക് മത്സരം ബാക്കിയുണ്ട്.

ഒറ്റ മത്സരം ബാക്കിയാക്കി ഒന്നാമതെത്തി; ഒറ്റ ​ഗോളിന് ​ഗണ്ണേഴ്സ് ജയം
നിങ്ങള്‍ അനുവദിച്ചാല്‍ ഞാന്‍ അടുത്ത സീസണ്‍ കളിക്കും; പീയൂഷ് ചൗള

ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും ഇഞ്ചോടിഞ്ച് മത്സരിച്ചു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഇരുടീമുകളും ഏകദേശം ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ലിയാൻഡ്രോയുടെ ഒറ്റ ​ഗോൾ മത്സരഫലം വേർതിരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com