2027ലെ ഫിഫ വനിതാ ലോകകപ്പ്; ബ്രസീല്‍ ആതിഥേയത്വം വഹിക്കും

ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാജ്യം വനിതാ ലോകകപ്പിന് വേദിയാകുന്നത്
2027ലെ ഫിഫ വനിതാ ലോകകപ്പ്; ബ്രസീല്‍ ആതിഥേയത്വം വഹിക്കും
Updated on

റിയോ ഡി ജനീറോ: 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല്‍ വേദിയാകും. ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാജ്യം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി ഫിഫ തിരഞ്ഞെടുത്തത്.

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്. അതേസമയം സംയുക്ത യൂറോപ്യന്‍ ബിഡിന് 78 വോട്ടുകളാണ് ലഭിച്ചത്.

ലോകകപ്പിനുള്ള വേദിയാകുന്നതിനുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നവംബറിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം അമേരിക്കയും മെക്സിക്കോയും തങ്ങളുടെ സംയുക്ത ബിഡ് പിൻവലിക്കുകയും ചെയ്തതു. ഇതോടെ വെള്ളിയാഴ്ചത്തെ വോട്ടിനായി രണ്ട് ലേലങ്ങൾ മാത്രം ബാക്കിയാക്കി, ബെൽജിയം, നെതർലാൻഡ്‌സ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള സംയുക്ത നിർദ്ദേശവും മറ്റൊന്ന് ബ്രസീലിൽ നിന്നും. പിന്നാലെയാണ് ബ്രസീൽ തിരഞ്ഞെടുക്കപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com