ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

റോഡ്രി​ഗോയാണ് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ​ഗോൾ വലയിലെത്തിച്ചത്.
ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്
Updated on

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയാണ് സിറ്റിയുടെ കിരീട നേട്ടം. നിർണായകമായ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പെപ് ​ഗ്വാർഡിയോളയുടെ സംഘത്തിന്റെ വിജയം. മത്സരത്തിൽ ഫിൽ ഫോഡ‍ൻ ഇരട്ട ​ഗോൾ നേടി. റോഡ്രി​ഗോയാണ് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ​ഗോൾ വലയിലെത്തിച്ചത്.

മത്സരത്തിന്റെ ഭൂരിഭാ​ഗം സമയവും മാ‍ഞ്ചസ്റ്റർ സിറ്റി പന്തിനെ നിയന്ത്രിച്ചു. രണ്ടാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി ആദ്യ ​ഗോൾ നേടി. 18-ാം മിനിറ്റിൽ ഫോഡൻ തന്റെ ​ഗോൾ നേട്ടം രണ്ടാക്കി. എന്നാൽ ആദ്യ പകുതി പിരിയും മുമ്പെ സിറ്റിക്ക് ആദ്യ തിരിച്ചടി ലഭിച്ചു. 42-ാം മിനിറ്റിൽ മുഹമ്മദ് കദുസ് വെസ്റ്റ് ഹാമിനായി ആദ്യ ​ഗോൾ വലയിലാക്കി.

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്
'അത് കഷ്ടമായി'; നിലപാട് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

രണ്ടാം പകുതിയിൽ 59-ാം മിനിറ്റിലാണ് റോഡ്രി​ഗോയുടെ ​ഗോൾ പിറന്നത്. പിന്നെ തിരിച്ചടിക്കാൻ വെസ്റ്റ് ഹാമിന് കഴിഞ്ഞില്ല. 38 മത്സരങ്ങളിൽ നിന്ന് 91 പോയിൻ്റുകൾ നേടിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. എവർട്ടണെ ഒന്നിനെതിരെ രണ്ട് ​ഗോളിന് തോൽപ്പിച്ച ആഴ്സണൽ 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com