ഒത്തുകളി; ബ്രസീൽ താരം ലൂക്കാസ് പക്വറ്റയ്ക്കെതിരെ നടപടി, മാഞ്ചസ്റ്റര്‍ സിറ്റിയിലെത്താന്‍ തടസ്സമാവുമോ?

അടുത്ത മാസം തുടങ്ങുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസിൽ ടീമിലും താരം അംഗമാണ്
ഒത്തുകളി; ബ്രസീൽ താരം ലൂക്കാസ് പക്വറ്റയ്ക്കെതിരെ നടപടി, മാഞ്ചസ്റ്റര്‍ സിറ്റിയിലെത്താന്‍ തടസ്സമാവുമോ?
Updated on

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് വെസ്റ്റ് ഹാം മധ്യനിര താരം ലൂകാസ് പക്വറ്റയ്‌ക്കെതിരെ നടപടിയുമായി ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. വാതുവെയ്പ്പുകാര്‍ക്ക് അനുകൂലമായി മത്സരത്തില്‍ കളിച്ചെന്നാണ് പക്വറ്റയ്‌ക്കെതിരെയുള്ള ആരോപണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിലെ മൂന്ന് മത്സരങ്ങളിലും 2023-24 സീസണിലെ ആദ്യ മത്സരങ്ങളിലും മഞ്ഞകാര്‍ഡ് ലഭിക്കാനായി ബ്രസീല്‍ താരം ശ്രമങ്ങള്‍ നടത്തിയെന്നാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ കണ്ടെത്തല്‍. ആരോപണങ്ങളില്‍ ജൂണ്‍ മൂന്നിന് മുമ്പ് താരം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് പക്വറ്റ രംഗത്തെത്തി.

ഇംഗ്ലണ്ട് ഫുട്‌ബോളിന്റെ നടപടി തന്നെ അതിശയപ്പെടുത്തിയെന്നാണ് താരത്തിന്റെ പ്രതികരണം. അന്വേഷണത്തിന്റെ ഒരോ ഘട്ടത്തിലും താന്‍ സഹകരിച്ചു. എല്ലാ വിവരങ്ങളും പങ്കുവെച്ചു. എല്ലാ ആരോപണങ്ങളും താന്‍ നിഷേധിച്ചതാണ്. നിരപരാധിത്തം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും പക്വറ്റ വ്യക്തമാക്കി.

ഒത്തുകളി; ബ്രസീൽ താരം ലൂക്കാസ് പക്വറ്റയ്ക്കെതിരെ നടപടി, മാഞ്ചസ്റ്റര്‍ സിറ്റിയിലെത്താന്‍ തടസ്സമാവുമോ?
പതിനേഴാം പതിപ്പിലും ആർസിബി വീണു; ഐപിഎൽ കിരീടം ഇനിയും അകലെ

അന്വേഷണം നടന്ന കാലത്തും വെസ്റ്റ് ഹാമിനായി പക്വറ്റയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി പക്വറ്റയെ തങ്ങളോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അസോസിയേഷന്റെ ഈ നടപടി. പക്വറ്റയും സിറ്റിയുടെ നീക്കത്തോട് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. അതിന് തിരിച്ചടിയാവുമോ അസോസിയേഷന്റെ നടപടിയെന്നാണ് ഇനി അറിയേണ്ടത്.

അടുത്ത മാസം തുടങ്ങുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിലും താരത്തിന് ഇടമുണ്ട്. 2023ല്‍ യുവേഫ കോണ്‍ഫറന്‍സ് ലീഗ് നേടിയ വെസ്റ്റ് ഹാം ടീമിലും പക്വറ്റ അംഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com