പെപ്പ് ജൂനിയർ, എൻസോ മറെസ്ക ചെൽസിയുടെ പുതിയ പരിശീലകൻ

മറെസ്കയെ വിട്ടുകൊടുക്കുമ്പോൾ ലെസ്റ്റർ സിറ്റിക്ക് ചെൽസി നഷ്ടപരിഹാര തുക നൽകേണ്ടി വരും
പെപ്പ് ജൂനിയർ, എൻസോ മറെസ്ക ചെൽസിയുടെ പുതിയ പരിശീലകൻ
Updated on

ലണ്ടൻ: ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് ചെൽസിയുടെ പുതിയ പരിശീലകനായി എൻസോ മറെസ്കയെ നിയമിച്ചു. 2029 ജൂൺ വരെയാണ് ചെൽസി മാനേജർ സ്ഥാനത്ത് മറെസ്കയുടെ കാലാവധി. 2030 ജൂൺ വരെ കാലാവധി നീട്ടിയേക്കാമെന്നും കരാറിലുണ്ട്. നിലവിൽ ലെസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് മറെസ്ക. ലെസ്റ്റര്‍ സിറ്റിയെ ഡിവിഷൻ ലീ​ഗിൽ നിന്നും പ്രീമിയർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം നേടി നൽകിയ ശേഷമാണ് ഇറ്റാലിയൻ മാനേജർ ചെൽസിയെ കളിപഠിപ്പിക്കാൻ എത്തുന്നത്.

കഴിഞ്ഞ സീസൺ വരെയും പെപ്പ് ​ഗ്വാർഡിയോളയ്ക്കൊപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ സഹപരിശീലകനായിരുന്നു മറെസ്ക​. ചെൽസിയിൽ മൗറീഷ്യോ പൊച്ചെറ്റീനോയുടെ പകരക്കാരനായാണ് മറെസ്ക എത്തുന്നത്. 2023 ജൂലൈയിൽ‌ പൊച്ചെറ്റീനോ ഇം​ഗ്ലീഷ് ക്ലബിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം അപ്രതീക്ഷിതമായി അർജന്റീനൻ മാനേജർക്ക് ചെൽസിയുടെ പരിശീലക സ്ഥാനം നഷ്ടമായി.

പെപ്പ് ജൂനിയർ, എൻസോ മറെസ്ക ചെൽസിയുടെ പുതിയ പരിശീലകൻ
പത്ത് സീരിസിൽ എട്ടിലും ജയം, അയാൾ ഇന്ത്യൻ ക്യാപ്റ്റനാകണം; എം എസ് കെ പ്രസാദ്

മറെസ്കയെ വിട്ടുകൊടുക്കുമ്പോൾ ലെസ്റ്റർ സിറ്റിക്ക് ചെൽസി നഷ്ടപരിഹാര തുക നൽകേണ്ടി വരും. 10 മില്യൺ യൂറോയാണ് ലെസ്റ്റർ സിറ്റി മാനേജരെ വിട്ടുകൊടുക്കുന്നതിന് ചോദിച്ചതെന്നാണ് റിപ്പോർട്ട്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിൽ ആറാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരായ ചെൽസി ഫിനിഷ് ചെയ്തത്. മറെസ്കയുടെ കീഴിൽ വമ്പൻ തിരിച്ചുവരവാണ് ഇം​ഗ്ലീഷ് ക്ലബിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com