ലൂണയുടെ പകരക്കാരൻ ഇനി ബ്ലാസ്റ്റേഴ്സിൽ ഇല്ല; ഫെഡോര്‍ സെര്‍നിച്ച് ക്ലബ് വിട്ടു

ഐഎസ്എൽ സീസണ് പിന്നാലെ ക്ലബ് വിടുന്ന ആറാമത്തെ താരമാണ് ഫെഡോർ
ലൂണയുടെ പകരക്കാരൻ ഇനി ബ്ലാസ്റ്റേഴ്സിൽ ഇല്ല; ഫെഡോര്‍ സെര്‍നിച്ച് ക്ലബ് വിട്ടു
Updated on

കൊച്ചി: കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റനും സ്‌ട്രൈക്കറുമായ ഫെഡോര്‍ സെര്‍നിച്ചും ക്ലബ് വിട്ടു. പരിക്കേറ്റ അ‍ഡ്രിയാൻ ലൂണയ്ക്ക് പകരമാണ് ഫെഡോർ മഞ്ഞപ്പടയ്ക്കൊപ്പം ചേർന്നത്. താരവുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കില്ല. ഇതോടെ ഇന്ത്യൻ സൂപ്പർ ലീ​ഗിൽ വെറും 10 മത്സരങ്ങൾക്ക് ശേഷം താരത്തിന് മടങ്ങേണ്ടി വന്നിരിക്കുകയാണ്.

ലിത്വാനിയയുടെ ക്യാപ്റ്റനായ ഫെഡോർ 80ലധികം മത്സരങ്ങൾ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 12 ​ഗോളുകൾ താരം ലിത്വാനിയ ജഴ്സിയിൽ സ്വന്തമാക്കി. യുവേഫ നാഷണല്‍ ലീഗില്‍ അഞ്ച് തവണ കളിച്ചിട്ടുള്ള ഫെഡോർ ഒരു ഗോളും നേടിയിട്ടുണ്ട്. യുവേഫ യൂറോപ്യന്‍ ക്വാളിഫയറില്‍ രണ്ട് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി.

ലൂണയുടെ പകരക്കാരൻ ഇനി ബ്ലാസ്റ്റേഴ്സിൽ ഇല്ല; ഫെഡോര്‍ സെര്‍നിച്ച് ക്ലബ് വിട്ടു
ടി20 ലോകകപ്പിൽ ഓപ്പണിം​ഗ് സഖ്യം; സൂചന നൽകി രോഹിത് ശർമ്മ

റഷ്യയിലെ പ്രശസ്ത ക്ലബ്ബായ ഡൈനാമോ മോസ്‌കോക്കുവേണ്ടി 30ലധികം മത്സരങ്ങളും ഫെഡോർ കളിച്ചിട്ടുണ്ട്. ഈ ക്ലബിൽ മൂന്ന് ​ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. ഐഎസ്എൽ സീസണ് പിന്നാലെ ക്ലബ് വിടുന്ന ആറാമത്തെ താരമാണ് ഫെഡോർ. മുമ്പ് ദിമിത്രിയോസ് ഡയമന്റക്കോസ്, ലാറ ശർമ്മ, കരൺ‌ജിത്ത് സിം​ഗ്, മാർക്കോ ലെസ്കോവിച്ച് എന്നിവരും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com