പ്രായം 31, ബ്രൈറ്റണെ പരിശീലിപ്പിക്കാന്‍ ഫാബിയന്‍ ഹര്‍സെലർ

റോബര്‍ട്ടോ ഡി സെര്‍ബിക്ക് പകരക്കാരനായാണ് സെന്റ് പോളി മാനേജരായ ഹര്‍സെലര്‍ ബ്രൈറ്റണിലെത്തുന്നത്
പ്രായം 31, ബ്രൈറ്റണെ പരിശീലിപ്പിക്കാന്‍ ഫാബിയന്‍ ഹര്‍സെലർ
Updated on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ ബ്രൈറ്റണ്‍ 31കാരനായ ഫാബിയന്‍ ഹര്‍സെലറെ കോച്ചായി നിയമിക്കാനൊരുങ്ങുന്നു. റോബര്‍ട്ടോ ഡി സെര്‍ബിക്ക് പകരക്കാരനായാണ് സെന്റ് പോളി മാനേജരായ ഹര്‍സെലര്‍ ബ്രൈറ്റണിലെത്തുന്നത്. ബ്രൈറ്റണുമായി മൂന്ന് വര്‍ഷ കരാറില്‍ ഹര്‍സെലര്‍ ഒപ്പിടുമെന്നാണ് ഫബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തത്.

ഹര്‍സെലറെ ബ്രൈറ്റണ്‍ കോച്ചായി ഔദ്യോഗികമായി നിയമിച്ചാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി അദ്ദേഹം മാറും. 31കാരനായ തന്നെക്കാള്‍ പ്രായം കൂടിയ താരങ്ങളെയും ഹര്‍സെലര്‍ക്ക് ബ്രൈറ്റണില്‍ പരിശീലിപ്പിക്കേണ്ടിവരുമെന്നതാണ് പ്രത്യേകത. 38 വയസ്സുള്ള ജെയിംസ് മില്‍നര്‍, 33കാരനായ ഡാനി വെല്‍ബെക്ക്, 32കാരനായ ലൂയിസ് ഡങ്ക് എന്നിവരാണ് ഹര്‍സെലറേക്കാള്‍ പ്രായം കൂടിയ ബ്രൈറ്റണ്‍ താരങ്ങള്‍.

2020ലാണ് സെന്റ് പോളിയില്‍ അസിസ്റ്റന്റ് കോച്ചായി ഹര്‍സെലര്‍ നിയമിക്കപ്പെടുന്നത്. പിന്നീട് ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി ഇദ്ദേഹം മാറി. 2022ല്‍ തന്റെ 29-ാം വയസ്സിലാണ് മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com