വിനീഷ്യസില്ലാതെ ബ്രസീൽ; ക്വാർട്ടറിൽ നാളെ ഉറുഗ്വേക്കെതിരെ

നാളെ രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 6.30ന് ​ക​രു​ത്ത​രാ​യ ബ്ര​സീ​ലും ഉറുഗ്വേയും തമ്മിൽ ഏറ്റുമുട്ടും
വിനീഷ്യസില്ലാതെ ബ്രസീൽ; 
ക്വാർട്ടറിൽ നാളെ ഉറുഗ്വേക്കെതിരെ
Updated on

ലാ​സ് വെ​ഗാ​സ്: കോ​പ്പ ​അ​മേ​രി​ക്ക​യി​ലെ രണ്ടാം ക്വാർട്ടർ ദിനത്തിൽ രണ്ട് ലാറ്റിനമേരിക്കൻ വമ്പന്മാർ നേർക്കുനേർ. നാളെ രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 6.30ന് ​ക​രു​ത്ത​രാ​യ ബ്ര​സീ​ലും ഉറുഗ്വേയും തമ്മിൽ ഏറ്റുമുട്ടും​. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും വളരെ പണിപ്പെട്ടാണ് ക്വാ​ർ​ട്ട​റി​ലേ​ക്ക് ബ്രസീൽ ക​ട​ന്ന​ത്. കോ​സ്റ്റ​റീക്കയുമായും ​​കൊ​ളം​ബി​യ​യു​മാ​യും സ​മ​നി​ല വഴങ്ങേണ്ടി വന്ന ബ്രസീലിന് പ​ര​ഗ്വേ​യ്ക്കെതിരെ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ച വെക്കാനായത്. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകൾ കണ്ട മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറികൾ മത്സരം വിജയിച്ചത്.

എന്നാൽ ഗ്രൂപ്പിലെ മറ്റ് രണ്ട് മത്സരങ്ങളും സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ കൊ​ളം​ബി​യ​ക്ക് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി​യ​ത്. ര​ണ്ട് മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട​തി​നാ​ൽ ബ്ര​സീ​ലി​ന്റെ റ​യ​ൽ മ​ഡ്രി​ഡ് അ​റ്റാ​ക്ക​ർ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ പു​റത്തി​രി​ക്കു​ന്ന​ത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകും. ബ്രസീലിന്റെ വണ്ടർ കിഡ് എന്ന് പറയപ്പെടുന്ന റ​യൽ കൗ​മാ​ര​താ​രം എ​ൻ​ഡ്രിക്കായിരുക്കും പകരം മുന്നേറ്റത്തിൽ കളിക്കുക.

മറുവശത്ത് സി ​ഗ്രൂ​പ്പി​ൽ മൂ​ന്ന് ക​ളി​ക​ളും ജ​യി​ച്ചാ​ണ് ഉറുഗ്വേ​യു​ടെ വ​ര​വ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇ​രു ടീ​മു​ക​ളും അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ 2-0ന് ​ബ്ര​സീ​ൽ തോ​റ്റി​രു​ന്നു. ഡാ​ർ​വി​ൻ നു​ന​സ് ന​യി​ക്കു​ന്ന മു​ന്നേ​റ്റ നി​ര ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​ണ്. മുന്നേറ്റ നിരയ്‌ക്കൊപ്പം മികച്ച പ്രതിരോധ നിരയും ഇത്തവണ ഉറുഗ്വേയുടെ കരുത്താണ്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഒ​മ്പത് ഗോ​ളുകൾ അ​ടി​ച്ചു​കൂ​ട്ടി​യ ഉറുഗ്വേ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

വിനീഷ്യസില്ലാതെ ബ്രസീൽ; 
ക്വാർട്ടറിൽ നാളെ ഉറുഗ്വേക്കെതിരെ
യൂറോ ക്വാർട്ടർ; ഇംഗ്ലണ്ടിന് സ്വിസ്സ് പരീക്ഷ, ഓറഞ്ചുകൾക്ക് എതിരാളി യുവ തുർക്കികൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com