ഡ്യുറന്റ് കപ്പ്; ഗ്രൂപ്പുകളും ഫിക്സച്ചറുകളുമായി, കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സിയിൽ

രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യുറന്റ് കപ്പിന്റെ 133 -ാമത് പതിപ്പിന്റെ ഫിക്സ്ചറുകളിൽ തീരുമാനമായി
 ഡ്യുറന്റ് കപ്പ്; ഗ്രൂപ്പുകളും ഫിക്സച്ചറുകളുമായി, കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സിയിൽ
Updated on

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യുറന്റ് കപ്പിന്റെ 133 -ാമത് പതിപ്പിന്റെ ഫിക്സ്ചറുകളിൽ തീരുമാനമായി. ജൂലായ് അവസാന വാരമാണ് ഈ സീസണിൽ ഡ്യുറന്റ് കപ്പ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്. മുംബൈ സിറ്റി എഫ്‌സി, പഞ്ചാബ് എഫ്‌സി, സി ഐ സ് എഫ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ പരിശീലകൻ ഇവാൻ വുക്കുമനോവിക്ക് സ്ഥാനമൊഴിഞ്ഞ ശേഷം സ്വീഡൻ പരിശീലകനായ മൈക്കിൾ സ്റ്റാറെ സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ടൂർണമെന്റാണ് ഇത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാമതെത്തിയ ടീം പക്ഷെ സൂപ്പർ കപ്പിലും ഡൂറൻറ് കപ്പിലും ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായിരുന്നു. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഡ്യൂറന്റ് കപ്പിലുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കൊൽക്കത്തയിൽ വെച്ചാണ് നടക്കുന്നത്. ജാംഷഡ്പൂർ,ഷില്ലോങ്, ക്രൊജജർ എന്നിവിടങ്ങളിലും ഡ്യൂറന്റ് മത്സരം നടക്കും.

നിലവിൽ പ്രീ സീസൺ മാച്ചുകൾക്കായി തായ്ലാൻഡിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം. അതേ സമയം തായ്‌ലൻഡിൽ വെച്ച് പട്ടായ യുണൈറ്റഡുമായി ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. തായ് ലീഗ് 2 വിലെ പ്രധാന ടീമുകളിലൊന്നാണ് പട്ടായ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം തോറ്റത്.

 ഡ്യുറന്റ് കപ്പ്; ഗ്രൂപ്പുകളും ഫിക്സച്ചറുകളുമായി, കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സിയിൽ
'പരിക്കേൽക്കുമെന്ന് പറഞ്ഞ് വിട്ടു നില്‍ക്കാനാവില്ല,മൂന്ന് ഫോർമാറ്റിലും കളിക്കണം': താരങ്ങളോട് ഗംഭീർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com