സ്പാനിഷ് താരം ഡാനി ഒൾമോയെ സ്വന്തമാക്കാൻ ബാഴ്സ; പ്രതികരിച്ച് താരം

സ്പാനിഷ് താരത്തെ സ്വന്തമാക്കുന്നതിൽ ബാഴ്സയ്ക്ക് മുന്നിലുള്ള തടസം സാമ്പത്തിക പ്രതിസന്ധിയാണ്.
സ്പാനിഷ് താരം ഡാനി ഒൾമോയെ സ്വന്തമാക്കാൻ ബാഴ്സ; പ്രതികരിച്ച് താരം
Updated on

മാഡ്രിഡ്: യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനിന്‍റെ താരം ഡാനി ഒൾമോയെ സ്വന്തമാക്കാൻ ബാഴ്സലോണയുടെ ശ്രമം. നിലവിൽ ജർമ്മൻ ക്ലബ് ആർ ബി ലൈപ്സിഗിന്റെ താരമാണ് ഒൾ‍മോ. ആറ് വർഷത്തേയ്ക്ക് താരത്തെ സ്വന്തമാക്കാനാണ് സ്പാനിഷ് വമ്പന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇം​ഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക് തുടങ്ങിയ ക്ലബുകളിൽ നിന്നും ഒൾമോയെ തേടി ഓഫറുകൾ വന്നിട്ടുണ്ട്.

ബാഴ്സയുടെ നീക്കത്തിൽ പ്രതികരണവുമായി ഡാനി ഒൾമോയും രം​ഗത്തെത്തി. താൻ എവിടെയായിരുന്നാലും വിജയങ്ങൾ നേടുകയാണ് പ്രധാനം. വലിയ ക്ലബുകളിൽ കളിക്കാൻ കഴിയുന്നത് മികച്ച അവസരമാണ്. ബാഴ്സയ്ക്ക് പുറമെ മറ്റ് പല ക്ലബുകളും തന്നെ സമീപിച്ചിട്ടുണ്ട്. തന്റെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള സ്ഥലം തിരഞ്ഞെടുക്കുമെന്നും ഓൾമോ വ്യക്തമാക്കി.

സ്പാനിഷ് താരം ഡാനി ഒൾമോയെ സ്വന്തമാക്കാൻ ബാഴ്സ; പ്രതികരിച്ച് താരം
എന്നെ കോഹ്‍ലിയുമായോ ധോണിയുമായോ താരതമ്യപ്പെടുത്തരുത്; നീരജ് ചോപ്ര

അതേസമയം സ്പാനിഷ് മധ്യനിര താരത്തെ സ്വന്തമാക്കുന്നതിൽ ബാഴ്സയ്ക്ക് മുന്നിലുള്ള തടസം സാമ്പത്തിക പ്രതിസന്ധിയാണ്. മറ്റൊരു സ്പെയിൻ താരം നിക്കോ വില്യംസിനെയും ബാഴ്സ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ഇരുതാരങ്ങളിൽ ഒരാളെ മാത്രമെ കറ്റാലിയൻ ക്ലബിന് സ്വന്തമാക്കാൻ കഴിയൂവെന്നാണ് റിപ്പോർട്ടുകൾ. അല്ലെങ്കിൽ ടീമിൽ നിന്ന് ഒരു താരത്തെ ഒഴിവാക്കിയാൽ മാത്രമേ ഇരുവരെയും ക്ലബിലേക്ക് എത്തിക്കാന്‍ കഴിയൂ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com