പാലാ: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കോട്ടയം ജേതാക്കൾ. ഫൈനലിൽ തിരുവനന്തപുരത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കോട്ടയം കിരീടം ചൂടിയത്. ഫൈനലിൽ ഇരുടീമും മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും 55ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെബിൻ നസീമിലൂടെയാണ് ആതിഥേയർ വിജയഗോൾ നേടിയത്. ഏഴുവർഷത്തിന് ശേഷമാണ് കോട്ടയം ജില്ല സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്നത്. ഫൈനലിലെ താരമായി കോട്ടയത്തിന്റെ സി ജേക്കബും മികച്ച മുന്നേറ്റ താരമായി തിരുവനന്തപുരത്തിന്റെ ജിജോ ജെയ്സണും തെരഞ്ഞെടുക്കപ്പെട്ടു.
കനത്ത മഴക്കിടെയാണ് ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ നടന്നത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നതെങ്കിലും മഴയെത്തുടർന്ന് സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ലൂസേഴ്സ് ഫൈനലിൽ മലപ്പുറത്തെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് തൃശൂർ മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലിൽ ഒമ്പതാം മിനിറ്റിൽ ആന്റണി പൗലോസിലൂടെ തൃശൂർ ആദ്യ ഗോൾ നേടി. 30ാം മിനിറ്റിൽ കെപി ആഷിക്കിലൂടെ തൃശൂർ ലീഡ് രണ്ടാക്കി. 82ാം മിനിറ്റിൽ എൻപി മുഹമ്മദ് സഹദാണ് മലപ്പുറത്തിന്റെ ആശ്വാസ ഗോൾ നേടിയത്.
ബേസിൽ ജോസഫ് സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസഡർ