ദുബായ്: ഇന്ത്യന് നാവിക സേനയുടെ രണ്ട് യുദ്ധ കപ്പലുകള് ദുബായിലെത്തി. ഐഎന്എസ് ത്രികാന്ത്, ഐഎന്എസ് വിശാഖ പട്ടണം എന്നീ യുദ്ധക്കപ്പലുകലാണ് ഇന്ത്യയില് നിന്ന് യുഎഇയില് എത്തിയത്. ദുബായ് റാഷിദ് തുറമുഖത്ത് എത്തിയ കപ്പലുകള്ക്കും സേനാംഗങ്ങള്ക്കും യുഎഇ നാവികാ സേനാംഗങ്ങള് ഊഷ്മളമായ വരവേല്പ്പ് നല്കി.
ഇരു സേനകളും തമ്മിലുള്ള പരസ്പര സഹകരണവും സമന്വയവും വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്ശനം. കമാന്റര്മാരായ ക്യാപ്റ്റര് പ്രമേദ് ജി തോമസ്, അശേക് റാവു എന്നിവരുടെ നേതൃത്വത്തില് യുഎഇ നാവിക സേനയുമായി ചേര്ന്നുളള സൈനികാഭ്യാസവും ഇതിന്റെ ഭാഗമായി നടക്കും. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് യുഎഇ നാവിക സേനയുമായുള്ള ചര്ച്ചകളും സന്ദര്ശനത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
സമുദ്ര പങ്കാളിത്തം വര്ധിപ്പിക്കുക, സുരക്ഷാ വെല്ലുവിളികള് അതിജീവിക്കുക തുടങ്ങിയ മേഖലകളിലും ചര്ച്ചകളുണ്ടാകും. ഇരു സേനകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ബന്ധം കൂടുതല് ശക്തമാക്കുന്നതിനും യുദ്ധക്കപ്പലുകളുടെ വരവ് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. 1972ല് ഇന്ത്യയും യുഎഇയും നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിച്ചുവെന്ന് യുഎഇയിലെ ഇന്ത്യന് എംബസി വാര്ത്താക്കുറിപ്പില് പറഞ്ഞു.