യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ; ദുബായ്-തിരുവനന്തപുരം വിമാനം വൈകിയത് ഒമ്പത് മണിക്കൂർ

വൃദ്ധരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടിയത്
യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ; ദുബായ്-തിരുവനന്തപുരം വിമാനം വൈകിയത് ഒമ്പത് മണിക്കൂർ
Updated on

അബുദബി: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ. ദുബായിയില്‍ നിന്ന് തിരുവന്തപുരത്തേക്കുളള വിമാനം വൈകിയത് ഒമ്പത് മണിക്കൂറിലേറെയാണ്. വെള്ളിയാഴ്ച രാത്രി യുഎഇ സമയം രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തിരുവന്തപുരത്തേക്ക് പോയത് ഇന്ന് രാവിലെ 5.40ന് ആയിരുന്നു. ഐഎക്‌സ് 544 എന്ന വിമാനത്തിന്റെ യാത്രയാണ് മണിക്കൂറുകളോളം വൈകിയത്.

ഇന്ത്യന്‍ സമയം 11.25 ഓടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ വൈകുന്നേരം മുഴുവന്‍ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്ര വൈകുമെന്ന വിവരം അറിഞ്ഞത്. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടിയത്.

ഇന്ന് രാവിലെ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പേരും യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നുളള മറ്റൊരു വിമാനം എത്താന്‍ വൈകിയതാണ് യാത്ര വൈകിയതിന്റെ കാരണമായി എയര്‍ ഇന്ത്യ പറയുന്നത്. ഇതിന് മുമ്പും നിരവധി തവണ എയര്‍ ഇന്ത്യ യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com