ബുറൈദ: പക്ഷാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്നു കര്‍ണാടക സ്വദേശി മരിച്ചു. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മംഗളൂരു കാപ്പു സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് (55) മരിച്ചത്. മൃതദേഹം ബുറൈദില്‍ ഖബറടക്കാന്‍ കെഎംസിസി വെല്‍ഫെയര്‍ രംഗത്തെത്തിയിട്ടുണ്ട്. 12 വര്‍ഷമായി ബുറൈദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് കുഞ്ഞി. ഭാര്യ: ബദ്റുന്നിസ, മക്കള്‍: ഉമൈറ, റാഹില, റംഷീന, മരുമക്കള്‍: അബ്ദുല്‍ കരീം, റിസ്വാന്, ഉബൈദ്.