'കുടുംബ പശ്ചാത്തലം കുറ്റകൃത്യ സാധ്യതയില്ലാത്തത്'; ലഹരിമരുന്ന് കേസില്‍ യുവതിയെ വിട്ടയച്ച് കോടതി

ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലിലാണ് കോടതി എത്തിയത്
'കുടുംബ പശ്ചാത്തലം കുറ്റകൃത്യ സാധ്യതയില്ലാത്തത്'; ലഹരിമരുന്ന് കേസില്‍ യുവതിയെ വിട്ടയച്ച് കോടതി
Updated on

കുവൈറ്റ് സിറ്റി: ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട യുവതിയെ വിട്ടയക്കാൻ ഉത്തരവിട്ട് കുവൈറ്റ് ക്രിമിനൽ കോടതി. ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണ് പ്രതിയെന്ന വാദം അം​ഗീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ വിട്ടയക്കാനായിരുന്നു കൗൺസിലർ ഡോ. ഖാലിദ് അൽ അമിറയുടെ അധ്യക്ഷതയിലുള്ള കോടതിയുടെ തീരുമാനം.

ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ലക്ഷ്യത്തോടെ കൈവശം വച്ചതുൾപ്പടെയുള്ള കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ പ്രതിഭാ​ഗം അഭിഭാഷകർ ഈ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് യുവതിയുടെ പശ്ചാത്തലം കണക്കിലെടുത്തത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലിലാണ് കോടതി എത്തിയത്.

'കുടുംബ പശ്ചാത്തലം കുറ്റകൃത്യ സാധ്യതയില്ലാത്തത്'; ലഹരിമരുന്ന് കേസില്‍ യുവതിയെ വിട്ടയച്ച് കോടതി
ഭോപ്പാലിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി

അതേസമയം, 22 വയസ് മാത്രം പ്രായമുള്ള യുവതി ഇത്തരം കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നതില്‍ കോടതി ദുഃഖം രേഖപ്പെടുത്തി. പ്രതിയോട് തന്‍റെ ജീവിത രീതികള്‍ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട കോടതി സ്വന്തം ജീവിതത്തിൽ മാത്രമല്ല കുടുംബാംഗങ്ങളുടെ ജീവിതത്തിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com