വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി; ഇന്ത്യ-യുഎഇ നിരവധി കരാറുകളില് ഒപ്പുവെച്ചു

വൈബ്രന്റ് ഗുജറാത്തിലെ ഷെയ്ഖ് സായിദ് അൽ നഹ്യാന്റെ പങ്കാളിത്തവും പുതിയ കരാറുകളിൽ ഒപ്പിട്ടതും ഇന്ത്യ-യുഎഇ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തല്.

dot image

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങള് തമ്മിലുള്ള ബന്ധം കൂടുതല് ശക്തിപ്പെടുത്താന് ഇത് സഹായിച്ചു. സാമ്പത്തിക, നിക്ഷേപ സഹകരണ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യയ്ക്കും യുഎഇയ്ക്കും സാധിച്ചതിന്റെ ഭാഗമായാണ് 'വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി'യുടെ പത്താം എഡിഷനിലേക്ക് മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ക്ഷണിച്ചത്. ഇന്ത്യയുടെ പ്രധാനകയറ്റുമതി പങ്കാളിയാണ് യുഎഇ.

വൈബ്രന്റ് ഗുജറാത്തിലെ ഷെയ്ഖ് സായിദ് അൽ നഹ്യാന്റെ പങ്കാളിത്തവും പുതിയ കരാറുകളിൽ ഒപ്പിട്ടതും ഇന്ത്യ-യുഎഇ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തല്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും സാന്നിധ്യത്തിലായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഒന്നിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദും പങ്കെടുത്ത വെര്ച്വല് ഉച്ചകോടിയില് ഒപ്പുവെച്ച കരാര് ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധം കൂടുതല് ദൃഢമാക്കിയിരുന്നു. 2022-2023 സാമ്പത്തിക വര്ഷത്തില് യുഎഇ-ഇന്ത്യ വ്യാപാരം സര്വകാല റെക്കോഡിലെത്തിയിരുന്നു.

വൈബ്രൻറ് ഗുജറാത്തിെൻറ ഭാഗമായി ഒരുക്കിയ യുഎഇ പവിലിയന്റെ ഉദ്ഘാടനം വിദേശ വ്യാപാര സഹമന്ത്രി ഥാനി ബിൻ അഹ്മദ് അൽ സയൂദിയാണ് നിർവഹിച്ചത്. യുഎഇയുടെ ഇന്ത്യൻ അംബാസഡർ അബ്ദുന്നാസർ ജമാൽ അൽഷാലി, അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം എ യൂസുഫലി എന്നിവരും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

ആഗോള മലയാളി പ്രവാസി സംഗമം മൈഗ്രേഷൻ കോൺക്ലേവ് 2024; ജനുവരി 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചൊവ്വാഴ്ച ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനായി അഹമ്മദാബാദ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഗംഭീര വരവേൽപ്പാണ് നൽകിയത്. ഊഷ്മള സ്വീകരണമാണ് നൽകിയത്. നാടൻ കലാരൂപങ്ങളുടെ പ്രകടനവും സ്വീകരണ ചടങ്ങിൽ അരങ്ങേറി. സഹോദരന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് മോദി യുഎഇ പ്രസിഡന്റിനെ വരവേറ്റത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോയിലും ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇന്ത്യയുടെയും യുഎഇയുടെയും പതാക വീശിയാണ് റോഡ് ഷോ കടന്നുപോയ ഭാഗങ്ങളിൽ ജനങ്ങൾ ഇരുവരെയും സ്വീകരിച്ചത്.

ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുളള സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us