വിസ വേണ്ടേ വേണ്ട, യുഎഇ പാസ്പോർട്ടിൽ ലോകം ചുറ്റാം

ഇതുവഴി യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് 183 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
വിസ വേണ്ടേ വേണ്ട, യുഎഇ പാസ്പോർട്ടിൽ ലോകം ചുറ്റാം
Updated on

അബുദബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 11-ാം സ്ഥാനവും സ്വന്തമാക്കി യുഎഇ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതുവഴി യുഎഇ പൗരന്മാർക്ക് വിസയില്ലാതെ 183 രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നത്.

അസർബൈജാൻ, ബുറുണ്ടി, കംബോഡിയ, കാനഡ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ചാഡ്, ചിലി, ചൈന, കൊളംബിയ, ഈജിപ്ത്, എൽ സാൽവഡോർ, ജിബൂട്ടി, എത്യോപ്യ, , ഫ്രാൻസ്, അർജന്റീന, ബംഗ്ലാദേശ്, ബെൽജിയം, യുക്രെയ്ൻ, സിറിയ, സിംബാവെ, യെമൻ, ഉറുഗ്വേ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. 2023ൽ യുഎഇ 13-ാം സ്ഥാനത്തായിരുന്നു. ഖത്തർ 53, കുവൈറ്റ് 55, ബഹ്റൈൻ 59, ഒമാൻ 60, സൗദി അറേബ്യ 61 എന്നീ സ്ഥാനങ്ങളാണ് നേടിയിരിക്കുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്​പോർട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

വിസ വേണ്ടേ വേണ്ട, യുഎഇ പാസ്പോർട്ടിൽ ലോകം ചുറ്റാം
ഇന്ത്യൻ പാസ്പോർട്ട് ഉണ്ടോ? ഈ രാജ്യങ്ങൾ ചുറ്റിയടിക്കാൻ വിസ വേണ്ട

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സിം​ഗപ്പൂർ, സ്പെയിൻ എന്നീരാജ്യങ്ങളാണ് മുൻനിരയിലുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും. 11-ാം സ്ഥാനത്ത് യുഎഇയും ഇടംനേടിയിട്ടുണ്ട്. അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്കാണ് പ്രവേശിക്കാനാവുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com