മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ വളപട്ടണം തങ്ങൾ വയലിലെ സി സി അയ്യൂബ് (63) ആണ് മരിച്ചത്. റുവിയിലെ സ്വകാര്യ ആശുപത്രിയില്വെച്ചായിരുന്നു അന്ത്യം. കുറേകാലങ്ങളായി അയ്യൂബ് കുടുംബ സമേതം മസ്കറ്റിലാണ് താമസിക്കുന്നത്. ‘ഒമാന് ആഡ്’ കമ്പനിയില് ജനറല് മാനേജറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഒമാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് അബീൻ, മുഹമ്മദ് അജ്മൽ, അമീന സാറ.