ദുബായ്‌യില്‍ വാഹനമോടിക്കുന്നവർക്ക് ഇനി ലൈസൻസും രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാം; അറിയാം..

ഉപയോക്താക്കൾക്ക് സേവനങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള ലളിതവും എളുപ്പവുമായ മാർഗം വാഗ്ദാനം ചെയ്യുന്ന അതോറിറ്റി മെയ് മാസത്തിൽ അതിൻ്റെ ഔദ്യോഗിക ആപ്പിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു
ദുബായ്‌യില്‍ വാഹനമോടിക്കുന്നവർക്ക് ഇനി ലൈസൻസും രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാം; അറിയാം..
Updated on

ദുബായ്: സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും ആർടിഎ ആപ്പ് വഴി അവരുടെ സാംസങ് വാലറ്റിലേക്ക് നേരിട്ട് ചേർക്കാവുന്നതാണെന്ന് ദുബായ് ആർടിഎ അറിയിച്ചു. ഡ്രൈവർമാരുടെ സൗകര്യവും കാര്യക്ഷമതയും വർധിപ്പിച്ച് ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയായി മാറാനുള്ള ദുബായ്‌യുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് സംവിധാനം. ദുബായ് ആർടി ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെച്ചത്. ഉപയോക്താക്കൾക്ക് സേവനങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള ലളിതവും എളുപ്പവുമായ മാർഗം വാഗ്ദാനം ചെയ്യുന്ന അതോറിറ്റി മെയ് മാസത്തിൽ അതിൻ്റെ ഔദ്യോഗിക ആപ്പിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു.

ആർടിഎയും സാംസങും തമ്മിലുള്ള സംയോജനം ഒന്നിലധികം ആപ്പുകളുടെ ആവശ്യം ഇല്ലാതാക്കുകയും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമിന് വഴിയൊരുക്കുകയും ചെയ്യുകയാണെന്നാണ് ആർടിഎ അഭിപ്രായപ്പെടുന്നത്.

ആർടിഎ ആപ്പിൻ്റെ പുതിയ പതിപ്പിന് വ്യക്തിഗതമായി ഉപയോഗിക്കാവുന്ന ഡാഷ്‌ബോർഡ് ഉണ്ട്. തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ നാവിഗേഷനായി സേവനങ്ങളെ ഒരു സ്‌ക്രീനിലേക്ക് ഏകീകരിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ വാഹനവും ഡ്രൈവിംഗ് ലൈസൻസും പുതുക്കുന്നതിനും തടസ്സമില്ലാതെ പാർക്കിംഗ് ടിക്കറ്റുകൾ വാങ്ങുന്നതിനും ഈ ഏകജാലക സംവിധാനത്തിലൂടെ എളുപ്പം സാധിക്കുന്നു.

എല്ലാ ഡാറ്റയും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയോടെയും സ്വകാര്യതയോടെയും പരിപാലിക്കപ്പെടുന്നുവെന്ന് ആർടിഎയിലെ സ്മാർട്ട് സർവീസസ് ഡയറക്ടർ മീര അൽ ഷെയ്ഖ് ഉറപ്പുനൽകി. ഉപഭോക്തൃ വിശ്വാസം സംരക്ഷിക്കുന്നതിനുള്ള ആർടിഎയുടെയും സാംസങ്ങിൻ്റെയും പ്രതിബദ്ധതയെ അടിവരയിടുന്നുണ്ടെന്ന് മീര അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com