കനത്ത ചൂട്; യുഎഇയിൽ താപനില വീണ്ടും 50.6 ഡിഗ്രി സെൽഷ്യസ്

രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജൂലൈ ഒമ്പതാം തീയതിയാണ്
കനത്ത ചൂട്; യുഎഇയിൽ  താപനില വീണ്ടും 50.6 ഡിഗ്രി സെൽഷ്യസ്
Updated on

അബുദബി: യുഎഇയിൽ ഇന്ന് വീണ്ടും താപനില 50.6 ഡി​ഗ്രി രേഖപ്പെ‌ടുത്തി. അബുദബിയിലെ അൽ ദഫ്ര മേഖലയിലെ മെസൈറയിൽ പ്രാദേശിക സമയം 3.15നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. അൽ ദഫ്ര മേഖലയിലെ ജസീറ ബി ജി യിലും ഉച്ചയ്ക്ക് 4.15ന് 50.6 ഡി​ഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തി.

രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജൂലൈ ഒമ്പതാം തീയതിയാണ്. രാജ്യത്ത് ഇന്ന് താപനില 50.8ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റ‍ർ ഓഫ് മെറ്റീരിയോളജി അറിയിച്ചത്.

അബുദബിയിലെ ഷവാമെഖിൽ ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസവും രാജ്യത്ത് 50 ഡി​ഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com