ഒമാനിലെ പ്രവാസികൾക്ക് തിരിച്ചടി; വിവിധ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്കരണം

2040ഓടെ ഈ മേഖലകളിൽ പ്രൊഫഷണൽ ജോലികൾ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്
ഒമാനിലെ പ്രവാസികൾക്ക് തിരിച്ചടി; വിവിധ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്കരണം
Updated on

മസ്ക്കറ്റ്: സ്വദേശിവത്കണം ശക്തമാക്കാൻ തീരുമാനിച്ച് ഒമാൻ. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം ശക്തമാക്കാൻ ഒരുങ്ങുന്നത്. 2040ഓടെ ഈ മേഖലകളിൽ പ്രൊഫഷണൽ ജോലികൾ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ ജോലികള്‍ക്ക് ഒമാന്‍ പൗരന്‍മാര്‍ക്ക് മാത്രം സംവരണം ചെയ്യുന്നതിനായി ഗതാഗത, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ‌‌

നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് ഘട്ടംഘട്ടമായി അവരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കും. ഇത് ആയിരക്കണക്കിന് പ്രവാസികൾക്കാണ് തിരിച്ച‌ടിയാവുന്നത്. അടുത്ത വർഷം ജനുവരി ഒന്നിന് തീരുമാനം പ്രാബല്യത്തിൽ വരും. പ്രധാന മേഖലകളിൽ പ്രവാസികളെ മാറ്റി ഒമാനി പൗരന്മാരെ നിയമിക്കുന്ന നയം 2027ഓടെ നടപ്പാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സായിദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു.

2024ൽ ​ഗതാ​ഗത ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനവും കമ്മ്യൂണിക്കേഷൻ, ഇൻഫോർമേഷൻ ടെക്നോളജി മേഖലയിൽ 31ശതമാവും സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 2025 മുതല്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെയും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. 2027 ആകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 100 ശതമാനത്തിലെത്തിക്കും.

ഒമാനിലെ പ്രവാസികൾക്ക് തിരിച്ചടി; വിവിധ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്കരണം
മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപം വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പ്രൊഫഷണല്‍ മേഖലയിലെ തൊഴിലുകള്‍ ഘട്ടംഘട്ടമായി പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും എത്ര ശതമാനം തസ്തികകളില്‍ ഒമാനികളെ നിയമിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കൃത്യമായ വാര്‍ഷിക അവലോകനത്തിലൂടെ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com