ആസിഫ് അലി ഇനി 'ഒഴുകും'; ദുബായ് മറീനയിൽ ആഡംബര നൗകയ്ക്ക് പേര് നൽകി നടന് ആദരം

ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്
ആസിഫ് അലി ഇനി 'ഒഴുകും'; ദുബായ് മറീനയിൽ ആഡംബര നൗകയ്ക്ക് പേര് നൽകി നടന് ആദരം
Updated on

ദുബായ്: ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര് നൽകി ആദരം. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്. ഡി3യ്ക്ക് ആസിഫ് അലിയുടെ പേര് പതിപ്പിച്ചുകഴിഞ്ഞു. രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേരും മാറ്റും.

വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി 3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞു. വിഷയത്തില്‍ വര്‍ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന് ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് കൂട്ടിച്ചേർത്തു.

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെയായിരുന്നു ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ രമേശ് നാരായൺ അപമാനിച്ചത്. ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാൽ താല്‍പ്പര്യമില്ലാതെ, ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകൻ ജയരാജനെ വേദിയിൽ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

ആസിഫ് അലി ഇനി 'ഒഴുകും'; ദുബായ് മറീനയിൽ ആഡംബര നൗകയ്ക്ക് പേര് നൽകി നടന് ആദരം
LIVE BLOG: അർജുനായി 14-ാം ദിനം; കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍

രമേശ് നാരായൺ തന്നെ മനഃപൂർവം അപമാനിച്ചതല്ലെന്നാണ് നടൻ ആസിഫ് അലി വിഷയത്തിൽ പ്രതികരിച്ചത്. തന്നെ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും തനിക്ക് യാതൊരു വിഷമവുമില്ലെന്നുമായിരുന്നു ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞത്. 'ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്നം വന്നുവെന്ന് പറഞ്ഞപ്പോൾ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കയ്യിൽനിന്നാണ് മൊമെന്റോ സ്വീകരിക്കാൻ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോൾ തന്നെ എന്റെ റോൾ കഴിഞ്ഞു. ഞാൻ അത് കാര്യമായെടുത്തിട്ടില്ലെന്നും ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം', എന്നും ആസിഫ് അലി പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com