അബുദബി: അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ എട്ടിനാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരിയില്‍ നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഖാലിദിന്റെ ഇന്ത്യ സന്ദർശനം. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പത്താം പതിപ്പിനായി ജനുവരിയില്‍ യുഎഇ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.