ദുബായ്: ഇന്ത്യയിലെ മുൻനിര വാഹന വിതരണക്കാരായ കെവിആർ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കുഞ്ഞിരാമൻ പാറയിൽ നായർക്ക് ഏഷ്യ ലൈവ് ഹ്യുമാനിറ്റേറിയൻ പുരസ്കാരം. ഗൾഫിലും ഇന്ത്യയിലും വ്യവസായ ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിധ്യവും യുഎഇയിലെ ഓട്ടോ സ്പെയർ പാർട്ട്സ് വിതരണ വില്പന രംഗത്തെ മുൻനിര സ്ഥാപനമായ ബെസ്റ്റ് ഓട്ടോ പാർട്ട്സ് ഉടമയുമാണ് കെ പി നായർ.
ദുബായ് ഇന്ത്യ ക്ലബ്ബിൽ സെപ്റ്റംബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ ദുബായിലെ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഇന്ത്യയിലും യുഎഇയിലും നിരവധി ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവർത്തങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കുഞ്ഞിരാമൻ നായരുടെ നേതൃത്വത്തിൽ കെവിആർ ഗ്രൂപ്പ് നടത്തി വരുന്നത്.