യുഎഇയിൽ സീസണൽ ഫ്ലൂ ക്യാമ്പെയിൻ ഈ മാസം ഒൻപതിന് ആരംഭിക്കും

ഗുരുതരമായ ഇന്ഫ്ലൂവന്സ സങ്കീര്ണതകള്ക്ക് ഏറ്റവും സാധ്യതയുള്ളവർക്ക് പ്രത്യേക ശ്രദ്ധ നല്കും

dot image

അബുദബി: ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്ഷിക സീസണൽ ഇന്ഫ്ലൂവന്സ ക്യാമ്പെയിന് ഈ മാസം ഒന്പതാം തീയതി യുഎഇയില് ആരംഭിക്കും. പൗരന്മാര്, താമസക്കാര്, സര്ക്കാര്, സ്വകാര്യ മേഖലയിലെ ജീവനക്കാര്, ആരോഗ്യ പ്രവര്ത്തകര് എന്നിവരുള്പ്പെടെ ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളേയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാന് താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സീസണല് ഡ്രൈവ്.

മെഡിക്കല് പൊഫഷണലുകളെ ഏറ്റവും പുതിയ അന്തര് ദേശീയ പ്രതിരോധ രീതികള് ഉപയോഗിച്ച് സജ്ജമാക്കുകയും ടാര്ഗെറ്റ് ഗ്രൂപ്പുകള്ക്കായി വാക്സിന് കവറേജ് വിപുലീകരിക്കുകയും ചെയ്യും. ഗുരുതരമായ ഇന്ഫ്ലൂവന്സ സങ്കീര്ണതകള്ക്ക് ഏറ്റവും സാധ്യതയുള്ളവരില് ( ഗര്ഭിണികള്, പ്രായമായ വ്യക്തികള്, വിട്ടുമാറാത്ത അവസ്ഥയിലുള്ള ആളുകള്) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

ഒക്ടോബര് മാസത്തിലാണ് യുഎഇയില് ഫ്ലൂ സീസണ് ആരംഭിക്കുന്നത്. ഒരു വാക്സിനേഷന് ഡ്രൈവ് സുരക്ഷിതമായ ശൈത്യകാലം ഉറപ്പാക്കാന് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫ്ലൂ വാക്സിന് 100 ശതമാനം സംരക്ഷണം നല്കുന്നില്ലെങ്കിലും രോഗത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us