യുഎഇയില് സൗജന്യ സ്തനാര്ബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

എഫ്ഒസിപി വാര്ഷിക സംരഭമായ പിങ്ക് കാരവാന് ആണ് സംഘാടകര്

dot image

ഷാര്ജ: ഫ്രണ്ട്സ് ഓഫ് കാന്സര് പേഷ്യന്റ്സ് പ്രമുഖ പൊതു-സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ച് യുഎഇയിലുടനീളം സൗജന്യ സ്തനാര്ബുദ ക്ലിനിക്കല് പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും സംഘടിപ്പിക്കും. ഒക്ടോബറിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പൗരന്മാര്ക്കും താമസക്കാരായ സ്ത്രീകള്ക്കും ഈ സേവനം ലഭിക്കും. എഫ്ഒസിപി വാര്ഷിക സംരഭമായ പിങ്ക് കാരവാന് ആണ് സംഘാടകര്.

യുഎഇയിലുടനീളമുള്ള സ്തനാര്ബുദത്തിനെതിരായ പോരാട്ടത്തെ പിന്തുണക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സ്തനാര്ബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉള്ക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി ഡയറക്ടര് ഐഷ അല് മുല്ല പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us