ബഹ്റൈനിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്

dot image

മനാമ: ബഹറൈനിൽ രണ്ടു ദിവസം മുമ്പ് കാണാതായ മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഗണേഷ് രാമൻ (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്റൈനിലെ റോയൽ കോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ഗണേഷ് രാമൻ.

ബഹ്റൈനിലെ അസ്കർ ബീച്ചിൽ നിന്ന് ആണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാർ ബീച്ച് സൈഡിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കടലിൽ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. ഗണേഷ് രാമന്റെ ഭാര്യയും മൂന്ന് മക്കളും ബഹ്റൈനിൽ തന്നെയാണ് താമസം.

വിലാപ ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കാൻ കുവൈറ്റ്

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മയായ പാക്ടിന്റെ നേതൃത്വത്തിലാണ് നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us