മുസ്ലിം ലീഗ് പാരമ്പര്യ ചരിത്രമുള്ള പാർട്ടിയാണ്: എസ് പി കുഞ്ഞമ്മദ്

മുസ്ലിം ലീഗ് ദര്ശനം നേരിന്റെ അടിസ്ഥാനത്തില് ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില് രൂപപ്പെട്ടതാണ്

dot image

മനാമ: പാരമ്പര്യ ചരിത്രം ഉയര്ത്തിപ്പിടിച്ച് പ്രയാണം തുടരുന്ന രാഷ്ട്രീയ ദര്ശനമാണ് മുസ്ലിം ലീഗിന്റേതെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്. മുസ്ലിം ലീഗ് ദര്ശനം നേരിന്റെ അടിസ്ഥാനത്തില് ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില് രൂപപ്പെട്ടതാണ്. ആ ചരിത്ര പാരമ്പര്യത്തിന്റെ വഴിയിലൂടെ തന്നെയാണ് ലീഗ് ഇന്നും സഞ്ചരിക്കുന്നതെന്ന് കുഞ്ഞമ്മദ് വ്യക്തമാക്കി. ബഹ്റൈന് കെഎംസിസി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്ത്തനം ഉദ്ഘാടനത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സിഎച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലാണ് ഉദ്ഘാടനം ചെയ്തത്. നോർക്ക, പ്രവാസി ക്ഷേമനിധി, അൽ അമാന തുടങ്ങിയ പദ്ധതികളെക്കുറിച്ച് കെഎംസിസി സംസ്ഥാന സെക്രട്ടറി എ പി ഫൈസൽ വിശദീകരിച്ചു. കെ എം സി സി ബഹ്റൈൻ കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദ് ഷാഫി വേളം, സി എം കുഞ്ഞബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എൻ അബ്ദുൽ അസീസ്, റമീസ് കെ, ഫസലുറഹ്മാൻ, സഫീർ, കെ പി സാജിർ, സി ടി കെ സജീർ, സി കെ മുസ്തഫ, കെ നസീർ, യു ഷംസുദ്ദീൻ, എം കെ സിദ്ദീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആക്ടിങ് പ്രസിഡന്റ് സി. പി ഉമ്മർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ടി അഷ്റഫ് സ്വാഗതവും സാജിദ് കൊല്ലിയിൽ നന്ദിയും പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us