മനാമ: മലപ്പുറം തിരൂർ മീനടത്തൂർ സ്വദേശി ബഹ്റൈനിൽ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂർ മേലെപീടിയേക്കൽ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകൻ അഷ്റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്.
'എന്റെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ, ഇവൻ ആ ടീച്ചറെ ചതിച്ചു എന്നായിരുന്നു കമന്റുകൾ': രാജേഷ് മാധവൻബഹ്റൈനിൽ മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു അഷ്റഫ്. നേരത്തെ താനാളൂരിൽ വാച്ച് ഹൗസ് നടത്തി വന്ന അഷ്റഫ് എട്ട് മാസം മുമ്പാണ് ബഹ്റൈനിലേക്ക് പോയത്. ഭാര്യ: സാബിറ, മക്കൾ: ഫഹദ്, ഫാത്തിമ ഫിദ, ഫാത്തിമ നിദ, ഫുഹാദ്.