ബഹ്റൈനില് മനാമ സൂഖിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘമെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

dot image

മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം. നിരവിധി കടകൾ കത്തിനശിച്ചു. ബഹ്റൈൻ സമയം ഇന്ന് വൈകുന്നേരം നാലുമണിക്കാണ് തീപിടിത്തം ഉണ്ടായത്.സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള മാളിനാണ് തീപിടിച്ചത്. അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘമെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലയാളികൾ ഉൾപ്പെടെ ഉള്ള നിരവധി പേരുടെ പല വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പടുത്തതിന്റെ കാരണം വ്യക്തമല്ല. മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ കടകൾ സ്ഥിതി ചെയുന്ന സ്ഥലത്താണ് തീപിടുത്തം നടന്നത്.

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് നോർക്ക
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us