ലോക കുതിരയോട്ട മത്സരത്തിൽ രണ്ടാം തവണയും കിരീടം സ്വന്തമാക്കി ബഹ്റൈൻ രാജകുമാരൻ

40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് ഷെയ്ഖ് നാസർ മത്സരത്തിൽ നേരിട്ടത്

dot image

മനാമ: ഫ്രാൻസിൽ നടന്ന 160 കിലോമീറ്റർ ലോക കുതിരയോട്ട മത്സരത്തിൽ തുടർച്ചയായി രണ്ടാം ലോക കിരീടം സ്വന്തമാക്കി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. ബഹ്റൈൻ കിരീടവകാശിയും പ്രധാന മന്ത്രിയുമായ സൽമാൻ ബിന്‍ ഹമദ് അൽ ഖലീഫയും മറ്റ് രാജകുടുംബാം​ഗങ്ങളും ഒത്തുചേർന്ന് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ വിജയം വൻ ആഘോഷമാക്കി. ജീവകാരുണ്യ യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി കൂടിയാണ് അദ്ദേഹം.

40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് ഷെയ്ഖ് നാസർ മത്സരത്തിൽ നേരിട്ടത്. രണ്ടാമത്തെ തവണയാണ് എഫ്ഇഐ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പ് മത്സരത്തിൽ ബഹ്റൈൻ ടീം കിരീടം നേടിയത്. കുതിരയോട്ട മത്സരങ്ങളുടെ രാജ്യാന്തര സംഘടനയായ ഇന്റർനാഷനല്‍ എക്യൂസ്ട്രിയൻ ഫെഡറേഷനാണ് മത്സരങ്ങൾ നടത്തുന്നത്.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us