ഇനി നാല് ദിവസം മാത്രം;‌‌‌‌ കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ​ഗൾഫ് എയർ

നവംബർ നാല് മുതൽ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ​ഗൾഫ് എയറിന്റെ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ.

dot image

മനാമ: കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കി ​ഗൾഫ് എയർ. നവംബർ നാല് മുതൽ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ​ഗൾഫ് എയറിന്റെ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി.

ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടായിരിക്കുക. ഞായർ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടാവുക.

Content Highlights: Gulf Air cut services to Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us