ബഹ്‌റൈനില്‍ സ്തനാര്‍ബുദ നിര്‍ണയ പരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു

ബഹ്‌റൈന്‍ പ്രിതഭ റിഫ മേഖലാ വനിതാ വേദിയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്

dot image

മനാമ: ബഹ്‌റൈനില്‍ സ്തനാര്‍ബുദ നിര്‍ണയ പരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ബഹ്‌റൈന്‍ പ്രിതഭ റിഫ മേഖലാ വനിതാ വേദിയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. റിഫ അല്‍ ഹിലാല്‍ ആശുപത്രിയില്‍ വെച്ച് നാളെ രാവിലെ എട്ട് മണി മുതലാണ് പരിശോധന നടക്കുന്നത്.

ബഹ്‌റൈനില്‍ സ്തനാര്‍ബുദ നിര്‍ണയ പരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു

ഒന്‍പത് മണിയോടെ അല്‍ ഹിലാല്‍ ആശുപത്രിയിലെ ഡോ. ആയിഷയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും നടക്കും. പിന്നാലെ സൗജന്യ രക്ത പരിശോധനയും നടത്തുന്നുണ്ട്.

പ്രതിഭാ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഹെല്‍പ്പ് ലൈനിന്റെ സഹകരണത്തോടെയാണ് റിഫ മേഖല പരിപാടി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും രജിസട്രേഷനുമായി 33268171, 36816916, 33281107 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Breast cancer screening and medical camp is organized in Bahrain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us