ബഹ്‌റൈനിൽ പ്രൊഫഷനൽ തൊഴിലുകളിൽ പ്രവാസികളെ നിരോധിക്കാൻ നീക്കം

പാർലമെൻ്റ് സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് വിഷയത്തിൽ അടിയന്തര നിർദ്ദേശം ഉന്നയിച്ചതെന്നാണ് വിവരം

dot image

മാനമ: ബഹ്‌റൈനിലെ പ്രൊഫഷനൽ തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ നീക്കം. എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാനാണ് പാർലമെന്റിലെ ചില അംഗങ്ങളുടെ നീക്കം. പാർലമെൻ്റ് സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് വിഷയത്തിൽ അടിയന്തര നിർദ്ദേശം ഉന്നയിച്ചതെന്നാണ് വിവരം.

ചില മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതിൻറെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട ചില തൊഴിൽ മേഖലകളിൽ നിന്ന് പ്രവാസികളെ പൂർണ്ണമായും നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള നിർദേശം. അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ്, ഹ്യൂമൻ റിസോഴ്സ്, കല, ഇവന്റുകൾ, മീഡിയ, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ബാങ്കിങ്, സെക്യൂരിറ്റി, ഡോക്യുമെൻ്റേഷൻ, കാർ​ഗോ ക്ലിയറൻസ്, ടൂറിസ്റ്റ് ഡൈഡൻസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ പ്രവാസി റിക്രൂട്ട്മെന്റ് നിർത്താനാണ് ഇവർ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ ബിരുദധാരികൾ തൊഴിൽ രഹിതരായ നൂറുകണക്കിന് ബഹ്റൈനികൾ എന്നിവർക്ക് പ്രവാസികളെ ആശ്രയിക്കാതെ ജോലികൾ ഏറ്റെടുക്കാൻ കഴിയുമെന്നും അൽ ഒലൈവി പറഞ്ഞു.

Content Highlights:

Move to ban non residents from professional occupations bahrain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us