ഇനി ആകാശത്ത് വിസ്മയക്കാഴ്ചകൾ; ബഹ്റൈൻ അന്താരാഷ്ട്ര എയർഷോയ്ക്ക് നാളെ തുടക്കം

25ലധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനമാണ് നടക്കുക

dot image

മനാമ: ബഹ്റൈൻ ആകാശം നാളെ മുതൽ വിസ്മയക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ബഹ്‌റൈനില്‍ നടക്കുന്ന അന്താരാഷ്ട്ര എയർഷോയ്ക്ക് നാളെ തുടക്കം കുറിക്കും. 125ലധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനമാണ് നടക്കുക. സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷണൽ എയർ ഷോ നവംബർ 15ന് അവസാനിക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ ഷോയു‌ടെ ഏഴാമത്തെ പതിപ്പാണിത്. എയറോസ്പേസ, ഡിഫൻസ് ലീഡർമാരുടെ ആ​ഗോള സംഘവും ഈ എയർഷോയിലുണ്ടാകും. 11 ആ​ഗോള വിമാന നിർമ്മാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്.

56 രാജ്യങ്ങളിൽ നിന്നുള്ള 223ലധികം ഔദ്യോ​ഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും. എയർഷോയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ എയർഫോഴ്സിൻ്റെ രണ്ട് സി-17 കാർ​ഗോ വിമാനങ്ങൾ സാഖിർ എയർബേസിൽ ഇറങ്ങിയിരുന്നു. ഇന്ത്യൻ എയറോബാറ്റിക് ടീം സാരം​ഗിന്റെ നാല് ഹെലികോപ്റ്ററുകൾ ഈ കാർ​ഗോ വിമാനങ്ങളിലുണ്ട്.

എയര്‍ ഷോ

സൗദിഹോക്സ് വിമാനങ്ങൾ സാഖിർ എയർ ബേസിൽ‍ കഴിഞ്ഞ ദിവസം ഇറങ്ങി. ലോകപ്രശസ്ത എയറോബാറ്റിക് ഡിസ്പ്ലേ ടീമായ സൗദി ഹോക്സ് റോയൽ സൗദി എയർഫോഴ്സിന്റെ എയറോബാറ്റിത് ഡിസ്പ്ലേ ടീമാണ്. പാകിസ്താൻ വ്യോമസേനയുടെ വിമാനവും എത്തിയിട്ടുണ്ട്. ലോകാത്തര ഫ്ലൈയിങ് ഡിസ്പ്ലേകളൊരുക്കാൻ വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ തങ്ങളുടെ ആധുനിക വിമാനങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

2014 ആദ്യമായി തുടങ്ങിയ എയർഷോ 14 വർഷം തികയുകയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും എയർഷോയിൽ പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരം നൽകും. എഞ്ചിനീയർമാർ, പൈലറ്റുമാർ, ബഹിരാകാ യാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കും. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് അഞ്ച് ദിനാറിന് ടിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് airshow.bh.ൽ ലഭിക്കും.

Content Highlights: Bahrain International Airshow begins tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us