ദേശീയദിനത്തിൽ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു

രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും രവി പിള്ള നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ബഹുമതി സമ്മാനിച്ചത്

dot image

മനാമ: ആർ പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായിയുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് രവി പിള്ളയ്ക്ക് ബഹുമതി സമ്മാനിച്ചത്.

രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും രവി പിള്ള നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ബഹുമതി സമ്മാനിച്ചത്. രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്. റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം അടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ ഇടപെടലുകൾ നടത്തി, ആഗോളതലത്തിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള ഹമദ് രാജാവിന്റെ അംഗീകാരമാണ് ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ.

ഡോ. രവി പിള്ളയുടെ സേവനങ്ങളെയും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് പറഞ്ഞു. രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി ഈ വിശിഷ്ടമായ അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നതിൽ അതീവ സംതൃപ്തിയുണ്ടെന്നും ഹമദ് രാജാവ് വ്യക്തമാക്കി.

ഹമദ് രാജാവിൽ നിന്ന് ഈ മഹത്തായ അംഗീകാരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ഡോ. രവി പിള്ള ആദരം ഏറ്റുവാങ്ങിയശേഷം പറഞ്ഞു. ആർ പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായ പ്രയത്‌നത്തിന്റെയും ബഹ്‌റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ അവാർഡ്. ഈ അംഗീകാരം ബഹ്‌റൈനും ഇവിടുത്തെ ജനങ്ങൾക്കുമായി സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Ravi Pillai awarded First Class Efficiency Medal from Bahrain King

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us