മനാമ: കുവൈറ്റ്, ബഹ്റൈൻ സെക്ടറുകളിൽ സർവീസിനായി എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻ. ഈ മാസം എട്ടാം തീയതി മുതലായിരിക്കും ഈ സെക്ടറുകളിൽ സർവീസ് നടത്തുക.
ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം സർവിസിന് ഉപയോഗിക്കാനാകും. കുവൈറ്റിലേക്കും ബഹ്റൈനിലേക്കും രണ്ടു എ350 വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക.
32 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കണോമി, 259 ഇക്കണോമി സീറ്റുകളാണുള്ളത്. നിലവിൽ കുവൈറ്റിലേക്ക് ആഴ്ചയിൽ 29ഉം ബഹ്റൈനിലേക്ക് 22ഉം വിമാന സർവീസുകൾ എമിറേറ്റ്സ് നടത്തുന്നുണ്ട്.
Content Highlights: Emirates airline to fly to kuwait and bahrain with the airbus A350