മനാമ: ബഹ്റൈനിലെ ബുസൈതീനിൽ വീടിന് തീപിടിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയണ് തീയണച്ചത്. മൂന്ന്പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊള്ളലേറ്റ ഒരാൾക്ക് ദേശീയ ആംബുലൻസ് സംഭവസ്ഥലത്തുവെച്ച് പ്രഥമ ശുശ്രൂഷ നൽകി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Fire brokeout at a house in bahrain