റമദാൻ ആരംഭം മാർച്ച് ഒന്നിന്; ആത്മീയ പ്രാധാന്യത്തിനും അനുഗ്രഹത്തിനും വേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങി

ഫെബ്രുവരി 28ന് റമദാന്‍ ചന്ദ്രക്കല ദൃശ്യമാകുമെന്നും മാര്‍ച്ച് ഒന്നിന് റമദാന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

dot image

മനാമ: വിശുദ്ധ റമദാൻ മാസത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ. ബഹ്റൈനിൽ റമദാൻ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ റെദ അല്‍ അസ്ഫൂര്‍ പറഞ്ഞു. ഫെബ്രുവരി 28ന് റമദാന്‍ ചന്ദ്രക്കല ദൃശ്യമാകുമെന്നും മാര്‍ച്ച് ഒന്നിന് റമദാന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 30ന് ശ്അബാന്‍ മാസപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ബഹ്‌റൈനിലും ശഅബാന്‍ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025ലെ റമദാനിലെ ആദ്യത്തെ 20 ദിവസം തണുത്ത കാലാവസ്ഥയില്‍ തുടരുമെന്നും അവസാന പത്താകുമ്പോഴാണ് കാര്യമായ മാറ്റം സംഭവിച്ചുതുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ മാസത്തിൻ്റെ ആത്മീയ പ്രാധാന്യത്തിനും അനുഗ്രഹത്തിനും വേണ്ടി തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള മതവിശ്വാസികൾ. ജിസിസി രാജ്യങ്ങളിൽ റമദാനിനെ വരവേൽക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. യുഎഇയിൽ റമദാൻ സൂഖ് പ്രവർത്തനം ആരംഭിച്ചു. റമാദൻ മാസത്തിലെ ജോലി സമയവും സ്കൂൾ പ്രവർത്തന സമയവും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്.

Content Highlights: Ramadan Starts at March 1

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us