മനാമ: ബഹ്റൈനിൽ പൊതുജനങ്ങൾക്കായി പുതിയ തിരിച്ചറിയൽ കാർഡ് വരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെയായിരിക്കും ബഹ്റൈൻ തിരച്ചറിയൽ കാർഡായ സിപിആർ പുറത്തിറക്കുന്നത്. പുതിയ ഐഡൻ്റിറ്റി കാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ- ഗവൺമെൻ്റ് അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾക്കും രാജ്യാനന്തര മാനദണ്ഡങ്ങൾക്കും അനുസൃതമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐഡി കാർഡ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നടപടികൾ കൂടുതൽ കാര്യക്ഷമാക്കുന്നതിന്റെയും ഭാഗമാണിത്.
പൊതുജന സുരക്ഷക്കായുള്ള അധിക ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ആവശ്യക്കാരല്ലാത്തവർ നിലവിലെ ഐഡി കാർഡുകൾ പുതുക്കേണ്ടെന്നും കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കുന്നത് തുടരാമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് iga.gov.bh വെബ്സൈറ്റ് സന്ദർശിക്കാം.
Content Highlights: Information And E-government Authority Launches new identity card Bahrain