ബഹ്റൈനിൽ ഫുഡ് ട്രക്കിന് തീപിടിച്ചു

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

dot image

മനാമ: ബഹ്റൈനിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. ജുഫൈർ മേഖലയിൽ ഇന്നലെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിവരം അറിഞ്ഞ ഉടനെ സിവിൽ ഡിഫൻസ് സംഭവസ്ഥലത്തെത്തി തീ വ്യാപിക്കുന്നത് നിയന്ത്രണ വിധേയമാക്കി. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

അടുത്തിടെയായി ഫുഡ് ട്രക്ക് അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്രോൾ, വാതക ചോർച്ചയാണ് പ്രധാനമായും തീപിടിത്തമുണ്ടാകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ അശ്രദ്ധയും തീപിടിത്തത്തിന് കാരണമാകാറുണ്ടെന്നാണ് പറയുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഓപ്പറേറ്റർമാർ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയ സിവിൽ ഡിഫന്ഡ്സ് ഓപ്പറേഷൻസ് ഓഫീസർ അറിയിച്ചു.

Content Highlights: Food truck catches fire in bahrain no casualties

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us