ബഹ്റൈനിൽ നോമ്പുകാലം ആശ്വാസമാകും; ചൂട് കനക്കില്ല, അടുത്ത മാസം മിതമായ കാലാവസ്ഥ

മാർച്ച് ഒന്ന് മുതൽ 30വരെ 20-30 ഡി​ഗ്രി സെൽഷ്യസിന് ഇടിയലായിരിക്കും പകൽ സമയത്തെ താപനിലയെന്നാണ് പ്രവചിച്ചിരിക്കുന്നത്

dot image

മനാമ: ബഹ്റൈനിലെ വിശ്വാസികൾക്ക് സന്തോഷ വാർത്ത. ഇത്തവണ ബഹ്റൈനിലുള്ളവർക്ക് വേനൽ ചൂടില്ലാതെ നോമ്പെടുക്കാം. മാ‍ർച്ചിൽ മിതമായ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. മാർച്ച് ഒന്ന് മുതൽ 30വരെ 20-30 ഡി​ഗ്രി സെൽഷ്യസിന് ഇടിയലായിരിക്കും പകൽ സമയത്തെ താപനിലയെന്നാണ് പ്രവചിച്ചിരിക്കുന്നത്

കാലാവസ്ഥ അനുകൂലമാകുമ്പോൾ നോമ്പ് കാലത്തെ ക്ഷീണത്തെ ലഘൂകരിക്കാൻ സഹായിക്കുന്നു.ഇഫ്താർ വിരുന്നുകൾ, സംഘടനകളുടെ ഇഫ്താർ സം​ഗമങ്ങൾ, പള്ളികളിലെ ഇഫ്താർ എന്നിങ്ങനെ ഒത്തുചേരലുകളുടെ കാലമാണ് റമദാൻ കാലം. മിതമായ കാലാവസ്ഥ വലിയ ആശ്വസമായിട്ടാണ് കണക്കാക്കുന്നത്.

രാജ്യത്തുള്ളവരിൽ നോമ്പെടുക്കുന്നവർക്കും കുട്ടികൾക്കും കൂടാതെ ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനുയോജ്യമായ കാലവസ്ഥയായിരിക്കുമിത്. വേനൽചൂടിൽ ഓടികൊണ്ടിരുന്ന ഡെലിവറി ജീവനക്കാർക്കും വലിയ ആശ്വാസമായിരിക്കും മിതമായ കാലാവസ്ഥ. ഇത്തവണത്തെ നോമ്പ് ​ഗൾഫ് നാടുകളിൽ അധികം വേനൽ ചൂടില്ലാത്ത കാലാവസ്ഥയായിരിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Climat During Ramadan in Gulf

dot image
To advertise here,contact us
dot image