'പ്രവാസി വിഷയങ്ങളിൽ ഇടപെടും'; ഷാഫി പറമ്പിൽ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ബഹ്റൈൻ സന്ദർശനത്തിനിടെ രാജ്യ തലസ്ഥാനമായ മനാമയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി

dot image

മനാമ: പ്രവാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ തലത്തിൽ ഇടപെടുമെന്ന് ഷാഫി പറമ്പിൽ എംപി. ഇതിനായി ബന്ധപ്പെട്ടവരിലേക്ക് വിഷയം എത്തിക്കുമെന്നും പുനർനടപടികൾ പിന്തുടരുമെന്നും അദ്ദേ​ഹം വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിനിടെ രാജ്യ തലസ്ഥാനമായ മനാമയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.

ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും മറ്റു വിഷയങ്ങളും സൂചിപ്പിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പണം പലിശക്കെടുക്കുന്നവരും ഈടായി പാസ്പോർട്ട് നൽകുന്നതുമായ കാര്യങ്ങളിൽ നിന്ന് പ്രവാസികൾ മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് കൈവശപ്പെടുത്തിയ മലയാളികളടക്കമുള്ളവർ അത് വിട്ടുകൊടുക്കാനുള്ള തീരുമാനമെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

പ്ര​വാ​സി​ക​ളു​ടെ ടി​ക്ക​റ്റ് വി​ല​യി​ലെ കൊ​ള്ള, പ്ര​വാ​സി നി​കു​തി ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​ൽ, ല​ഗേ​ജി​ന്‍റെ കാ​ര്യ​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ, മ​ര​ണ ശേ​ഷം ബോ​ഡി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ൽ, പാ​സ്പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ശ്ര​മി​ക്കു​മെ​ന്നും അ​തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​യി വി​ഷ​യ​ത്തെ നി​ര​ന്ത​രം പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗൾഫ് എയർ കോഴിക്കോട്ടേക്കുള്ള സർവീസ് കുറച്ച കാര്യത്തിൽ എംബസിയും ഏവിയേഷനുമായി സംസാരിച്ചതായും ഷാഫി പറമ്പിൽ പറഞ്ഞു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളന സമയത്ത് ​ഗൾഫ് എയർ പ്രതിനിധികളുമായി മന്ത്രിയുടെ ചേംബറിൽ കൂടിക്കാഴ്ച നടത്താമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തനിക്ക് അധികാരം ഇല്ല. എല്ലാ വിഷയങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ കഴിയുക എന്നും അത് ഞാൻ ചെയ്യുമെന്നും ഷാഫി പറഞ്ഞു. ബ​ഹ്റൈ​നി​ൽ യുഡിഫ് -ആ​ർഎംപിഐ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഷാ​ഫി.

Content Highlights: Shafi Parambil mp will intervene strongly in non resident issues

dot image
To advertise here,contact us
dot image