
മനാമ: ബഹ്‌റൈനില്‍ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം മതിലില്‍ കടവൂര്‍ ജിജി ഭവനില്‍ ജിജി ജോസഫ് (50) ആണ് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്‌റൈനില്‍ ബിസനസ് നടത്തി വരികയായിരുന്നു. കൊല്ലം ഡിസിസി അംഗമാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Content Highlights: Kollam native dies in Bahrain