
മനാമ: റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ബഹ്‌റൈനിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം. എം പി ഹസന്‍ ബുഖമ്മാസിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച അടിയന്തര നിര്‍ദേശത്തിന്മേലാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് അംഗീകാരം ലഭിച്ചത്.
റമദാനിലെ അവസാന പത്ത് ദിവസങ്ങളും ആത്മീയതയില്‍ മുഴുകേണ്ട നാളുകളാണ്. അതിനാല്‍ ആ ദിവസങ്ങളില്‍ റമദാന്റെ ആത്മീയ സത്ത ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. ശൂറ കൗണ്‍സിലിലേക്ക് കൈമാറിയ നിര്‍ദേശത്തിന് എംപിമാരുടെ പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. വിദ്യാഭ്യാസത്തെ പോലെ തന്നെ മതപരമായ വിശ്വാസവും പ്രാധാന്യമാണെന്ന് സെക്കന്റ് ഡെപ്യൂട്ടി സ്പീക്കര്‍ എംപി അഹമ്മദ് ഖരാത്ത പറഞ്ഞു.
റമദാനിലെ അവസാന പത്ത് ദിവസങ്ങൾ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും സമയം മാത്രമല്ല, ഖുർആനിൽ 'ആയിരം മാസങ്ങളേക്കാൾ ഉത്തമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈലത്തുൽ ഖദ്ർ രാത്രിയും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിൽ ഈ ദിവസങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അധിക പ്രാർത്ഥനകൾ ശക്തമായി പ്രോത്സാഹിപ്പിക്കപ്പെടുണമെന്നും ബുഖാമസ് വാദിച്ചു.
Content Highlights: parliament approves school holiday for last 10 days of ramadan