
മനാമ: ബഹ്‌റൈനില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കൊല്ലം മുഖത്തല സ്വദേശിയായ മുഹമ്മദ് സയ്യിദ് (14) ആണ് മരിച്ചത്. ഇന്ത്യന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സയ്യിദ്.
കഴിഞ്ഞ ദിവസം ഹിദ്ദിയില്‍വെച്ചാണ് അപകടമുണ്ടായത്. രാത്രിയില്‍ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ സൈക്കിളില്‍ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Malayali student dies in road accident in Bahrain