ബഹ്‌റൈനില്‍ ചെങ്ങന്നൂര്‍ സ്വദേശിനി നിര്യാതയായി

മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

dot image

മനാമ: ബഹ്‌റൈനില്‍ ചെങ്ങന്നൂര്‍ സ്വദേശിനി നിര്യാതയായി. തട്ടയില്‍ ബംഗ്ലാവ് പിരളശ്ശേരി തങ്കമ നൈനാന്‍ (90) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബഹ്‌റൈന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് വെച്ച ശേഷമായിരിക്കും നാട്ടിലെത്തിക്കുക. മാര്‍ച്ച് 25ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംസ്‌കാരം നടത്തും.

Content Highlights: Malayali dies in Bahrain

dot image
To advertise here,contact us
dot image