ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈന്‍ വനിത; ചരിത്രം സൃഷ്ടിച്ച് ദാലിയ അല്‍ സാദിഖി

അബോട്ട് വേള്‍ഡ് മാരത്തോണ്‍ മേജേഴ്‌സ് പൂര്‍ത്തിയാക്കാനും സിക്സ്റ്റാര്‍ മെഡല്‍ നേടാനും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടാനുമുള്ള ദാലിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടം

dot image

മനാമ: ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈന്‍ വനിതായായി ദാലിയ അല്‍ സാദിഖി (39) ചരിത്രം സൃഷ്ടിച്ചു. അബോട്ട് വേള്‍ഡ് മാരത്തോണ്‍ മേജേഴ്‌സ് പൂര്‍ത്തിയാക്കാനും സിക്സ്റ്റാര്‍ മെഡല്‍ നേടാനും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടാനുമുള്ള ദാലിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടം.

തന്റെ വിജയം മറ്റ് സ്ത്രീകളെ അവരുടെ വെല്ലുവിളികള്‍ മറികടന്ന് സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദാലിയ പറഞ്ഞു. '2024 ലെ ബെര്‍ലിനിലും 2025ലെ ടോക്കിയോയിലും പങ്കെടുത്തു. ഇനി ഏപ്രില്‍ നടക്കുന്ന ലണ്ടന്‍ മാരത്തണാണ് ലക്ഷ്യം. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു പദവിയാണ്. വരാനിരിക്കുന്ന മേജറുകളില്‍ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', തന്റെ യാത്രയെ ഓര്‍മ്മിച്ചുകൊണ്ട് ദാലിയ പറഞ്ഞു.

Content Highlights: Meet the First Bahraini Woman to Finish Tokyo Marathon

dot image
To advertise here,contact us
dot image