
മനാമ : ബഹ്റൈനിൽ ഗ്രാൻഡ് പ്രീ കാറോട്ട മത്സരം ഏപ്രിൽ 11 മുതൽ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും. ഏപ്രിൽ 11 മുതൽ 13 വരെ സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് (B.I. C) ഗ്രാൻഡ് പ്രീ വേഗപ്പോരിന് തിരിതെളിയുക. കാറോട്ട മത്സരങ്ങളോടനുബന്ധിച്ച് കാണികൾക്കായി ട്രാക്കിന് പുറത്തുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
കാറോട്ട മത്സരം കാണാൻ എത്തുന്ന ആയിരകണക്കിന് കാണിക്കൾക്കായി തീപാറും മത്സരങ്ങളോടൊപ്പം നിരവധി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഈ തവണ 1,762 അധിക പാർക്കിങ് സജ്ജമാക്കിയിട്ടുണ്ട്. അതോടൊപ്പം മൂന്ന് താൽക്കാലിക കാൽനട പാലങ്ങളുടെ നിർമാണത്തിന് സാങ്കേതിക പിന്തുണ നൽകിയതായും മന്ത്രാലയം അറിയിച്ചു.
ഗതാഗത മന്ത്രാലയുമായി ഏകോപിപ്പിച്ച് റോഡ് സുരക്ഷ ലൈനുകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, ട്രാഫിക് ലൈറ്റുകൾ മലിനജല, മഴവെള്ള ഡ്രെയിനേജ് ശൃംഖല, ബാക്കപ്പ് ജനറേറ്ററുകൾ മറ്റു അനുബന്ധകാര്യങ്ങളുടെ ക്രമീകരണവും നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് ടീമുകളെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
നിരവധി രാജ്യങ്ങളിൽ നിന്നും ധാരാളം സന്ദർശകരാണ് ബഹറിൻ ഗ്രാൻഡ്രി കാറോട്ട മത്സരം കാണാൻ എത്തുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെയും സിവിൽ ഡിഫൻസ് നേതൃത്വത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Bahrain Grand Prix motor racing competition will take place at the Bahrain International Circuit from April 11.